ചാത്തന്നൂർ :ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിലെ വരിഞ്ഞം, കുറുങ്ങൽ പാടശേഖര സമിതികളുടെ നേതൃത്വത്തിൽ നടത്തിയ നെൽക്കൃഷിയിലൂടെ ലഭിച്ച 22000 കിലോ നെല്ല് സിവിൽ സപ്ലൈസ് കോർപ്പറേഷന് കൈമാറി. ഇപ്രകാരം സംഭരിക്കുന്ന നെല്ല് അരിയാക്കി പൊതു വിതരണ സംവിധാനം വഴി ജനങ്ങൾക്ക് ലഭ്യമാക്കും. 22000 കിലോ നെല്ല് സിവിൽ സപ്ലൈസ് കോർപ്പറേഷന് നൽകാനായി കൊണ്ടുപോകുന്നതിന്റെ ഫ്ളാഗ് ഓഫ് ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു നിർവഹിച്ചു. കൃഷി ഓഫീസർ എം.എസ്. പ്രമോദ്, കുറുങ്ങൽ പാടശേഖര സമിതി കൺവീനർ പ്രകാശൻ, കർഷകർ, കർഷക തൊഴിലാളികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.