അഞ്ചൽ: പനച്ചവിള പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന സുഗതകുമാരി, യു.എ. ഖാദർ അനുസ്മരണ സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റും എസ്.എൻ.ഡി.പിയോഗം പുനലൂർ യൂണിയൻ വൈസ് പ്രസിഡന്റുമായ എ.ജെ. പ്രദീപ് ഉദ്ഘാടനം ചെയ്തു. കെ. ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ. ബാബു പണിക്കർ, ലൈബ്രറി ഭരണസമിതി അംഗം ജെ. മോഹനൻ കുമാർ, കെ. സോമരാജൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. തുടന്ന് നടന്ന കാവ്യാർച്ചനയിൽ ജോയി ചാലക്കുടി, അഞ്ചൽ ദേവരാജൻ, മാത്ര രവി, സുലോചന, അജിത കുമാരി, കുരുവിക്കോണം, ബാബു വെട്ടിക്കവല, സ്വപ്ന ജയകുമാർ, ഇടമുളയ്ക്കൽ ബാലകൃഷ്ണൻ, അമീർ പനവേലി, സുധിന പനച്ചവിള, ഗോകുൽ തഴമേൽ, നെട്ടയം തുളസി,അനുജ എ.എസ്. പുത്താറ്റ് തുടങ്ങിയവർ പങ്കെടുത്തു. വി. സുന്ദരേശൻ സ്വാഗതവും ബി. മുരളി നന്ദിയും പറഞ്ഞു.