xp
പാവുമ്പ ബാലാജി കാഷ്യൂ ഫാക്ടറി പടിക്കൽ നടന്ന നിൽപ്പ് സമരം കേന്ദ്ര കശുഅണ്ടി തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി വി.സുഗതൻ ഉദ്ഘാടനം ചെയ്യുന്നു.

തഴവ : എ.ഐ.ടി.യു.സി യുടെ നേതൃത്വത്തിൽ പാവുമ്പ ബാലാജി കാഷ്യു ഫാക്ടറി പടിക്കൽ കശുഅണ്ടിത്തൊഴിലാളികൾ നിൽപ്പ് സമരം നടത്തി. ദേശീയ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു സമരം. കേന്ദ്ര കശുഅണ്ടി തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി വി.സുഗതൻ സമരം ഉദ്ഘാടനം ചെയ്തു. അജിർ ഷാൻ അദ്ധ്യക്ഷനായി. പോണാൽ നന്ദകുമാർ, എ.ബഷീർ, ഇന്ദിര, ശോഭ, രാജമ്മ, ശ്രീലേഖ എന്നിവർ സംസാരിച്ചു.

.