കൊല്ലം: വ്യോമസേനയിൽ നിന്ന് വിരമിച്ച കെ.എൻ. ഗോപാലകൃഷ്ണൻ മണ്ണേഴത്ത് എഴുതിയ മൂന്ന് പുസ്തകങ്ങളുടെ പ്രകാശന ചടങ്ങ് കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കളേഴ്സ് സംഘടിപ്പിച്ച ചടങ്ങിൽ എസ്. സുധീശൻ അദ്ധ്യക്ഷനായി. 'ആകാശ കാഴ്ചയുടെ അകം പൊരുൾ' എന്ന പുസ്തകം ഡോ. രാജിലൻ എയർഫോഴ്സ് വെറ്ററൻസ് അസോസിയേഷൻ പ്രസിഡന്റ് വി.ജി. നായർക്ക് നൽകി പ്രകാശനം ചെയ്തു. 'ഓർമ്മച്ചെപ്പ് തുറന്നപ്പോൾ' എന്ന പുസ്തകം ഡോ. നടയ്ക്കൽ ശശിയിൽ നിന്ന് സുന്ദരേശനും 'ഓർമ്മയിലെ ലക്നൗവ് ' എന്ന പുസ്തകം റിട്ട. എസ്.പി കെ. ചന്ദ്രനിൽ നിന്ന് ബി. ചന്ദ്രമോഹനും ഏറ്റുവാങ്ങി. കളേഴ്സ് സെക്രട്ടറി ആർ. സജീവ് സ്വാഗതവും കെ.എൻ. ഗോപാലകൃഷ്ണൻ മണ്ണേഴത്ത് നന്ദിയും പറഞ്ഞു.