എത്തിയത് ഇന്ധനം നിറയ്ക്കാൻ
കൊല്ലം: ഇന്ധനവും വെള്ളവും നിറയ്ക്കാൻ കൊല്ലം പോർട്ടിൽ യാത്രാ കപ്പലെത്തി. മുംബയിൽ നിന്ന് ആൻഡമാനിലെ പോർട്ട് ബ്ലെയറിലേക്ക് പോകുന്ന ആഷി എന്ന കപ്പലാണ് എത്തിയത്.
ഗുജറാത്തിലെ റിസോർട്ട് ഉടമയുടേതാണ് കപ്പൽ. വിദേശത്ത് നിന്ന് വാങ്ങിയ കപ്പലിന്റെ ആൻഡമാനിലേക്കുള്ള ആദ്യയാത്രയാണ്. ഹൈസ്പീഡ് പാസഞ്ചർ ക്രാഫ്ട് വിഭാഗത്തിൽപ്പെട്ട കപ്പലിന് മണിക്കൂറിൽ 18 മുതൽ 25 നോട്ടിക്കൽ മൈൽ വേഗതയിൽ സഞ്ചരിക്കാൻ കഴിയും. 290 യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. യാത്രക്കാർ ഇല്ലാതെയാണ് പോർട്ട് ബ്ലെയറിലേക്ക് പോകുന്നത്. മുംബയിൽ നിന്ന് ഈമാസം ആറിനാണ് തിരിച്ചത്. ഇന്നോ നാളെയോ കൊല്ലം വിടും. പാക്സ് ഷിപ്പിംഗ് കമ്പിനിയാണ് ഏജൻസി.