ശാസ്താംകോട്ട: കർഷകസമരത്തോടുള്ള കേന്ദ്ര സർക്കാരിന്റെ നിലപാട് ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയ്ക്ക് നാണക്കേടെന്ന് മന്ത്രി എം.എം. മണി. കർഷക നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകരോടുള്ള സമീപനം ലജജാകരമാണ്. 18ന് നടക്കാനിരിക്കുന്ന ശൂരനാട് രക്തസാക്ഷിത്വത്തിന്റെ 72-ാം വാർഷികദിനാചരണത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച കർഷക ഐക്യദാർഢ്യ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശൂരനാട് പാറക്കടവിൽ നടന്ന സമ്മേളനം സംഘാടക സമിതിയുടെ ചെയർമാൻ സി.ദിവാകരൻ അദ്ധ്യക്ഷനായി . സെക്രട്ടറി ജി. അഖിൽ സ്വാഗതം പറഞ്ഞു കിസാൻ സഭ കൊല്ലം ജില്ലാ പ്രസിഡന്റ് പി. എസ് സുബാൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. ശിവശങ്കരപ്പിള്ള, ജില്ലാ കമ്മിറ്റി അംഗം ഗംഗാധരക്കുറുപ്പ് ഏരിയാ സെക്രട്ടറി പി. ബി സത്യദേവൻ സി.പി.ഐ മണ്ഡലം സെക്രട്ടറി എസ്. അജയൻ എന്നിവർ സംസാരിച്ചു.