art-of-living-kollam
കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ആർട്ട് ഒഫ് ലിവിംഗ് കൊല്ലം ആശ്രമം തുടർന്ന് പ്രവർത്തിക്കുന്നതിന്റെ ഉദ്ഘാടനം എം. മുകേഷ് എം.എൽ.എ നിർവഹിക്കുന്നു. വി.ആർ. ബാബുരാജ്, ഡോ. റിജി ജി. നായർ, ജിയ. പത്മാകരൻ, ഡോ. ജനാർദ്ദനൻ, എസ്. തിലകൻ തുടങ്ങിയവർ സമീപം

കൊല്ലം : കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ആർട്ട് ഒഫ് ലിവിംഗ് കൊല്ലം ആശ്രമം വീണ്ടും പ്രവർത്തനമാരംഭിച്ചു. എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. കൊല്ലം ആശ്രമം ചെയർമാൻ ഡോ. ജനാർദ്ദനൻ കുമ്പളത്ത് അദ്ധ്യക്ഷത വഹിച്ചു. ആർട്ട് ഒഫ് ലിവിംഗ് വൈദിക് ട്രസ്റ്റ് അപ്പക്സ് ബോഡി ചെയർമാൻ വി.ആർ. ബാബുരാജ്, അപ്പക്സ് ബോഡി ട്രഷറർ ജി. പത്മാകരൻ, അപ്പക്സ് ബോഡി മുൻ ചെയർമാൻ ഡോ. റിജി ജി. നായർ, ജില്ലാസെക്രട്ടറി കെ.എസ്. അനിൽ, മറ്റു ഭാരവാഹികളായ എസ്. തിലകൻ, പ്രദീപ് മയ്യനാട് തുടങ്ങിയവർ സംസാരിച്ചു. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി ആർട്ട് ഒഫ് ലിവിംഗ് ബാംഗ്ലൂർ ശ്രീ ശ്രീ ആയുർവേദ വിഭാഗം പുറത്തിറക്കിയ ഇമ്മ്യൂണിറ്റി കിറ്റ് ജില്ലാ സെക്രട്ടറി കെ.എസ്. അനിൽ മുകേഷ് എം.എൽ.എയ്ക്ക് കൈമാറി. ആശ്രമം സെക്രട്ടറി എസ്. സുനിൽ നന്ദി പറഞ്ഞു.