pala-thankam

കൊല്ലം: സിനിമയിലും നാടകത്തിലും മികവുറ്റ കഥാപാത്രങ്ങൾ അവതരിപ്പിച്ച് മലയാളികളുടെ മനസിലിടം നേടിയ പാലാതങ്കം ജീവിതസായാഹ്നത്തിൽ ഒറ്റപ്പെട്ടപ്പോൾ പത്തനാപുരം ഗാന്ധിഭവനിൽ അഭയം തേടുകയായിരുന്നു. ശബ്ദസൗകുമാര്യം കൊണ്ട് പിന്നണി ഗായികയായും തങ്കം തിളങ്ങി. പുലിയന്നൂർ വിജയൻ ഭാഗവതരായിരുന്നു ആദ്യ സംഗീത ഗുരു. എൻ.എൻ. പിള്ളയുടെ വിശ്വകേരള നാടക സമിതിയിലൂടെയാണ് നാടകത്തിലെത്തിയത്. ചങ്ങനാശേരി ഗീതാ തിയറ്റേഴ്സിന്റെയും കെ.പി.എ.സിയുടെയും ജ്യോതി തിയറ്റേഴ്സിന്റെയുമടക്കം നിരവധി ട്രൂപ്പുകളിൽ നാടകം അവതരിപ്പിച്ചു. അന്യഭാഷാ ചിത്രങ്ങളിലടക്കം മൂവായിരത്തിൽ അധികം സിനിമകളിൽ ശബ്ദം നൽകി.

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, സർവേക്കല്ല്, മൂലധനം എന്നീ ഹിറ്റ് നാടകങ്ങളിൽ തിളങ്ങി. പൊൻകുന്നം വർക്കിയുടെ നാടകത്തിൽ അഭിനയിക്കുന്ന വേളയിലാണ് പ്രോത്സാഹനമായി കൂടെ നിന്ന ഭർത്താവ് ശ്രീധരൻ തമ്പി വാഹനാപകടത്തിൽ മരിക്കുന്നത്. ഏറ്റവും ഒടുവിൽ അഭിനയിച്ചത് ബാലൻ.കെ. നായരുടെ യാഗാഗ്നിയെന്ന ചിത്രത്തിലാണ്. താരസംഘടനായ അമ്മയിൽ വിശിഷ്ട അംഗത്വവും പെൻഷനും ലഭിച്ചിരുന്നു. ഗാന്ധി ഭവനിൽ കഴിയവേ അടുത്തകാലത്ത് തീർത്തും അവശയായി. ഒടുവിൽ കഥാപാത്രങ്ങൾ ബാക്കിയാക്കി പാലാതങ്കം യാത്രയായി.

ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് എന്നും മാർഗദീപമായിരുന്നു പാലാ തങ്കം. രണ്ടു ദിവസം മുൻപും തങ്കത്തെ കാണാൻ ഗാന്ധിഭവനിലെത്തിയിരുന്നു. ഒരു മണിക്കൂറിലധികം ചെലവിട്ട ശേഷമാണ് മടങ്ങിയത്. ആഴ്ചയിലൊരിക്കൽ ഫോൺ വിളിച്ച് വിശേഷങ്ങൾ തിരക്കുമായിരുന്നു. സിനിമാ മേഖലയിൽ നിന്ന് അധികമാരും എത്തിയിരുന്നില്ലെങ്കിലും ഭാഗ്യലക്ഷ്മിയുടെ സന്ദർശനം വലിയ ആശ്വാസമായിരുന്നു.

താ​ര​ക​മ​ല​രു​ക​ൾ​ ​വാ​ടി,​ ​പാ​ലാ​ ​ത​ങ്കം​ ​യാ​ത്ര​യാ​യി

കൊ​ല്ലം​:​ 15​-ാം​ ​വ​യ​സി​ൽ​ ​ആ​ല​പ്പി​ ​വി​ൻ​സെ​ന്റി​ന്റെ​ ​'​കെ​ടാ​വി​ള​ക്ക്'​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​'​താ​ര​ക​മ​ല​രു​ക​ൾ​ ​വാ​ടി,​ ​താ​ഴ​ത്തു​നി​ഴ​ലു​ക​ൾ​ ​മൂ​ടി...​'​ ​എ​ന്ന​ ​ഗാ​നം​ ​പാ​ടി​യാ​ണ് ​പാ​ലാ​ ​ത​ങ്കം​ ​സി​നി​മാ​രം​ഗ​ത്തെ​ത്തി​യ​ത്.​ ​മു​ന്നൂ​റി​ൽ​പ്പ​രം​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​ ​മൂ​വാ​യി​ര​ത്തി​ല​ധി​കം​ ​വേ​ദി​ക​ളി​ൽ​ ​നാ​ട​ക​ത്തി​ൽ​ ​അ​ഭി​ന​യി​ച്ചു.​ ​കു​ട്ടി​ക്കാ​ലം​ ​മു​ത​ൽ​ ​സം​ഗീ​ത​പ​ഠ​നം​ ​ന​ട​ത്തി​യി​രു​ന്നു.​ ​ശാ​ര​ദ,​ ​സ​ത്യ​ൻ,​ ​രാ​ഗി​ണി​ ​തു​ട​ങ്ങി​യ​വ​രു​ടെ​ ​അ​മ്മ​യാ​യി​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​ ​ഗാ​ന്ധി​ഭ​വ​നി​ലെ​ ​സ്ഥി​രം​ ​സ​ന്ദ​ർ​ശ​ക​യാ​യ​ ​കെ.​പി.​എ.​സി​ ​ല​ളി​ത​യു​ടെ​ ​ശു​പാ​ർ​ശ​ ​പ്ര​കാ​ര​മാ​ണ് 2013​ ​സെ​പ്തം​ബ​ർ​ 5​ന് ​ത​ങ്കം​ ​ഗാ​ന്ധി​ഭ​വ​നി​ലെ​ത്തി​യ​ത്.​ ​കേ​ര​ള​ ​സം​ഗീ​ത​നാ​ട​ക​ ​അ​ക്കാ​ഡ​മി​ 2018​ൽ​ ​ഗു​രു​പൂ​ജാ​ ​പു​ര​സ്‌​കാ​രം​ ​ന​ൽ​കി​ ​ആ​ദ​രി​ച്ചു.​ ​അ​ക്കാ​ഡ​മി​ ​പ്ര​തി​നി​ധി​ക​ൾ​ ​ഗാ​ന്ധി​ഭ​വ​നി​ലെ​ത്തി​യാ​ണ് ​ത​ങ്ക​ത്തി​ന് ​പു​ര​സ്‌​കാ​രം​ ​നൽകിയ​ത്.
കോ​​​ട്ട​​​യം​​​ ​​​വേ​​​ളൂ​​​ർ​​​ ​​​തി​​​രു​​​വാ​​​തു​​​ക്ക​​​ൽ​​​ ​​​ശ​​​ര​​​ത്ച​​​ന്ദ്ര​​​ഭ​​​വ​​​നി​​​ൽ​​​ ​​​കു​​​ഞ്ഞു​​​ക്കു​​​ട്ട​​​ൻ​​​ ​​​-​​​ ​​​ല​​​ക്ഷ്മി​​​ക്കു​​​ട്ടി​​​ ​​​ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ​​​ ​​​മ​​​ക​​​ളാ​​​യി​​​ 1941​​​ ​​​ഫെ​​​ബ്രു​​​വ​​​രി​​​ 26​​​ന് ​​​ജ​​​നി​​​ച്ച​​​ ​​​രാ​​​ധാ​​​മ​​​ണി​​​ ​​​പാ​​​ലാ​​​ ​​​ത​​​ങ്കം​​​ ​​​എ​​​ന്ന​​​ ​​​പേ​​​രി​​​ലാ​​​ണ് ​​​അ​​​റി​​​യ​​​പ്പെ​​​ട്ട​​​ത്.​​​ ​​​സോ​​​മ​​​ശേ​​​ഖ​​​ര​​​ൻ​​​ത​​​മ്പി,​​​ ​​​ബാ​​​ഹു​​​ലേ​​​യ​​​ൻ​​​ത​​​മ്പി​​​ ​​​എ​​​ന്നി​​​വ​​​രാ​​​ണ് ​​​മ​​​റ്റു​​​ ​​​മ​​​ക്ക​​​ൾ.
പ​​​രേ​​​ത​​​യാ​​​യ​​​ ​​​മ​​​ക​​​ൾ​​​ ​​​അ​​​മ്പി​​​ളി​​​യു​​​ടെ​​​ ​​​ഭ​​​ർ​​​ത്താ​​​വും​​​ ​​​ഡ​​​ബ്ബിം​​​ഗ് ​​​ആ​​​ർ​​​ട്ടി​​​സ്റ്റു​​​മാ​​​യ​​​ ​​​ച​​​ന്ദ്ര​​​മോ​​​ഹ​​​ന​​​നും​​​ ​​​ഗാ​​​ന്ധി​​​ഭ​​​വ​​​ൻ​​​ ​​​അ​​​ന്തേ​​​വാ​​​സി​​​യാ​​​ണ്.