സർവകലാശാല ആസ്ഥാനത്ത് ബി.ഡി.ജെ.എസ് ധർണ
കൊല്ലം: ഗുരുദേവ സാന്നിദ്ധ്യമില്ലാത്ത ഓപ്പൺ സർവകലാശാല ലോഗോ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകലാശാല ആസ്ഥാനത്തിന് മുന്നിൽ ധർണ നടത്തി. നിലവിലെ ലോഗോ പിൻവലിച്ച് ഗുരുവിനെ പ്രതീകാത്മകമായെങ്കിലും ആലേഖനം ചെയ്യുന്ന ലോഗോ തയ്യാറാക്കണമെന്ന് ധർണ ഉദ്ഘാടനം ചെയ്ത് ജില്ലാ പ്രസിഡന്റ് വനജ വിദ്യാധാരൻ പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി പച്ചയിൽ സന്ദീപ്, ജില്ലാ സെക്രട്ടറി അഡ്വ. സജുകുമാർ, ജില്ലാ ട്രഷറർ രഞ്ജിത്ത് രവീന്ദ്രൻ, ഏരൂർ സുനിൽ, ശോഭകുമാർ ചവറ, മോഹനൻ കരുനാഗപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. കൊല്ലം മണ്ഡലം പ്രസിഡന്റ് ധനപാലൻ സ്വാഗതവും ശ്രീമുരുകൻ നന്ദിയും പറഞ്ഞു. കാട്ടുവിള തമ്പാൻ, കൃഷ്ണൻകുട്ടി, ഹരി ഇരവിപുരം, അഭിലാഷ്, ആർച്ചൽ ശ്രീകുമാർ, സുമേഷ്, ഭാസി, അനന്ദു, ശിവകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.