പുനലൂർ: എസ്.എൻ.ഡി.പിയോഗം 2482-ാം നമ്പർ ആര്യങ്കാവ് ശാഖാ വാർഷിക പെതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു.പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് എം.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് ഏ.ജെ.പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടർ എൻ.സതീഷ്കുമാർ, കൗൺസിലർ എൻ.സദാനന്ദൻ, ശാഖ സെക്രട്ടറി കെ.കെ.സരസൻ, ശ്രീകോവിൽ സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി എം.അനിൽകുമാർ(പ്രസിഡന്റ്), വി.എസ്.സോമരാജൻ(വൈസ് പ്രസിഡന്റ്), കെ.കെ.സരസൻ(സെക്രട്ടറി),കെ.കുസുമൻ (യൂണിയൻ പ്രതിനിധി), എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി വിജേഷ് രാജേന്ദ്രൻ, സുജാതൻ, അരുൺ,വിനു നാരായണൻ, രത്നമ്മ,രജനി, പ്രസാദ് തുടങ്ങിയവരെ പൊതുയോഗം തിരഞ്ഞെടുത്തു.