കൊല്ലം : എല്ലാ പ്രീപ്രൈമറി ജീവനക്കാർക്കും അംഗീകാരം നൽകുക, സേവന വ്യവസ്ഥകൾ നടപ്പാക്കുക, അറുപത് വയസ് കഴിഞ്ഞ ജീവനക്കാർക്ക് പെൻഷനും ആനുകൂല്യങ്ങളും നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.പി.എസ്.ടി.എയുടെ നേതൃത്വത്തിൽ ഡി.ഡി.ഇ ഓഫീസിനു മുന്നിൽ പ്രീപ്രൈമറി ജീവനക്കാർ ധർണ നടത്തി. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു.
കെ.പി.എസ്.ടി.എ പ്രൈമറി വിഭാഗം ചെയർപേഴ്സൺ റാണി സുന്ദർ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ശ്രീരശ്‌മി, നേതാക്കളായ ബി. ജയചന്ദ്രൻപിള്ള, പരവൂർ സജീവ്, ടി.എ. സുരേഷ് കുമാർ, എ. ഹാരീസ്, വൈ. നാസറുദ്ദീൻ, പി. മണികണ്ഠൻ, സി. സാജൻ, മേഴ്സി എന്നിവർ സംസാരിച്ചു.