al
അജ്ഞാതരോഗം തകർത്ത കുടുംബത്തിന് പ്രഷ്യസ് ഡ്രോപ്സിൻ്റെ കൈത്താങ്ങ്

പുത്തൂർ: കാലിലെ രക്തക്കുഴലുകൾ വീർത്തുപൊട്ടുന്ന അജ്ഞാത രോഗം ബാധിച്ച നെടുവത്തൂർ, പുല്ലാമല, പാറയിൽ ജംഗ്ഷൻ ഹരി നിവാസിലെ കുടുംബാംഗങ്ങൾക്ക് പ്രഷ്യസ് ഡ്രോപ്സ് എന്ന ജീവകാരുണ്യ സംഘടന അടിയന്തര സഹായമായി 16500 രൂപ നൽകി. ഹരിലാൽ, സഹോദരി ശ്രീജ, ഇവരുടെ അമ്മ ഉഷ എന്നിവരാണ് ഫലപ്രദമായ ചികിത്സയില്ലാത്ത രോഗം മൂലം പത്തു വർഷമായി ബുദ്ധിമുട്ടുന്നത്. ഇംഗ്ലീഷ് മരുന്നുകളുടെ പാർശ്വഫലങ്ങളിൽ പൊറുതിമുട്ടി ഇപ്പോൾ സിദ്ധവൈദ്യത്തിലാണ് ചികിത്സ. ഗൃഹനാഥനായിരുന്ന സതി രാജൻ അപകടത്തിൽ മരിച്ചതോടെയാണ് കുടുംബം പ്രതിസന്ധിയിലായത്. നെടുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സത്യഭാമ തുക കുടുംബത്തിന് കൈമാറി. നെടുവത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലജാ സുരേഷ്, വാർഡ് മെമ്പർ വി.കെ. ജ്യോതി എന്നിവരും ഹരി നിവാസിലെത്തി. ദുരിതം നേരിട്ട് ബോദ്ധ്യപ്പെട്ട ജനപ്രതിനിധികൾ കഴിയുന്നത്ര ആശ്വാസ നടപടികൾ അടിയന്തരമായി സ്വീകരിക്കാമെന്നുറപ്പ് നൽകി പ്രഷ്യസ് ഡ്രോപ്സിനെ പ്രതിനിധീകരിച്ച് കോ ഓർഡിനേറ്റർ സന്തോഷ് കുമാർ, ഉപദേശകൻ ടി. രാജേഷ്, നിയമോപദേഷ്ടാവ് അഡ്വ. സന്തോഷ് കുമാർ എന്നിവരും വീട്ടിലെത്തിയിരുന്നു.