paravur
ഹോട്ടൽ പടിപ്പുരയിൽ കൂടിയ പരവൂർ ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എ റീജിയൻ 12 സോൺ എ യോഗത്തിൽ പരവൂർ ലയൺസ് ക്ലബ് ഗവർണർ പി.എം.ജെ.എഫ് ലയൺ വി. പരമേശ്വരൻ കുട്ടി സംസാരിക്കുന്നു

പരവൂർ : ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എ റീജിയൻ 12 സോൺ എ യോഗം ഹോട്ടൽ പടിപ്പുരയിൽ കൂടി. പീഡിയാട്രിക്ക് കാൻസർ ചികിത്സയ്ക്കു വിധേയയായ അഞ്ചു വയസുകാരിക്ക് 12000 രൂപയുടെ ചെക്കും ആർ.സി.സിയിൽ ഫോളിക്കുലർ ലിംഫോമിയ ചികിത്സയ്ക്കു വിധേയനായ രോഗിക്ക് 10000 രൂപയും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായയാൾക്ക് 13000 രൂപയും പരവൂർ ലയൺസ് ക്ലബിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വിതരണം ചെയ്തു. പ്രസിഡന്റ് ലയൺ എസ്. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എ ഗവർണർ പി.എം.ജെ.എഫ് ലയൺ വി. പരമേശ്വരൻ കുട്ടി, ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി എം.ജെ.എഫ് ലയൺ ജയിൻ സി. ജോബ്, ക്യാബിനറ്റ് ട്രഷറർ ലയൺ ജോസഫ് യൂജീൻ എന്നിവർ പരവൂർ ലയൺസ് ക്ലബിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രശംസിച്ചു. സെക്രട്ടറി ലയൺ ജി. ശശിധരൻ പിള്ള സ്വാഗതവും അഡ്മിനിസ്ട്രേറ്റർ ലയൺ എസ്. വിജയകുമാർ നന്ദിയും പറഞ്ഞു.