അഞ്ചൽ: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി അഞ്ചൽ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഏറം ഏലായിൽ നടന്ന നെൽക്കൃഷിയുടെ വിളവെടുപ്പുത്സവം സംസ്ഥാന കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹനും ഇതോടനുബന്ധിച്ച് നടന്ന പൊതുയോഗം മുൻ എം.എൽ.എ. പി.എസ്. സുപാലും ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി.എസ്. സതീഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ്. സുജേഷ്, കെ. ബാബു പണിക്കർ, ബ്ലോക്ക് പഞ്ചായത്ത് അംഗം മായാകുമാരി, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ ഹാരിസ് കാര്യത്ത്, സുലോചന, ബാങ്ക് സെക്രട്ടറി വിജീഷ് മോഹൻ, പ്രശാന്ത്, കെ. രത്നാകരൻ തുടങ്ങിയവർ പങ്കെടുത്തു.