ഓടനാവട്ടം. വാളിയോട് വാർഡിൽ എരപ്പിൻ കൂട്ടം മേഖലയിൽ കുന്നിടിക്കൽ വ്യാപകമാകുന്നു. പത്ത് ഏക്കറിലധികം വസ്തുവാണ് ഇടിച്ച് നിരത്തുന്നത്. പ്രദേശവാസികൾ റവന്യു അധികാരികളെ വിവരം അറിയിച്ചിട്ടും നടപടികളുണ്ടാകുന്നില്ല. ഇവിടെ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശം കൂടിയാണിത്. മണ്ണെടുപ്പ് ഓവുചാലുകളിലെയും തൊടുകളിലേക്കുമുള്ള നീരൊഴുക്ക് ഇല്ലാതാക്കുന്നുണ്ട്. തുടർ പ്രവർത്തനങ്ങൾ നിറുത്തി വയ്ക്കാൻ നടപടി ഉടനെ ഉണ്ടായില്ലെങ്കിൽ പ്രഷോഭം നടത്തുമെന്നാണ് രാഷ്ട്രീയ, സാംസ്കാരിക സംഘടനകളുടെ തീരുമാനം.