photo
പ്രതിഭാ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: തേവലക്കര പുത്തൻ സങ്കേതം കെ.സി. പിള്ള സ്മാരക ഉദയാ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സംഗമവും ഉപഹാര സമർപ്പണവും സംഘടിപ്പിച്ചു. 10, 12 ക്ലാസുകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെയും ഉന്നത വിദ്യാഭ്യാസ രംഗത്തും മറ്റ് മേഖലകളിലും പ്രാഗത്ഭ്യം തെളിയിച്ചവരെയുമാണ് അനുമോദിച്ചത്. ഉദയായിലെ ബാരിസ്റ്റർ എ.കെ. പിള്ള സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ സംഗമം ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവഹിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് എസ്. അശോകൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എസ്. സോമൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.ബി. ശിവൻ, സെക്രട്ടറി വി.വിജയകുമാർ , ഐ.ഷിഹാബ്, പ്രസന്നകുമാരി , കെ.കെ. സജീവ്, സ്മിത എസ്.നായർ , പി.എസ്. ഉണ്ണി, ഷിഹാബ് കാട്ടുകുളം, ആർ.രാജീവൻ, കെ.എസ്.ബിജുകുമാർ എന്നിവർ സംസാരിച്ചു.