auto
പുന്നലയിൽ തലകീഴായി മറിഞ്ഞ ഓട്ടോ

പത്തനാപുരം: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇരുപതടി താഴ്ചയിലേക്ക് മറിഞ്ഞ് നാല് പേർക്ക് പരിക്കേറ്റു.
പുന്നല നെല്ലിമുരുപ്പ് ജംഗ്ഷന് സമീപമായിരുന്നു അപകടം.നെല്ലിമുരുപ്പ് സ്വദേശികളായ തൗഫീക്ക്,താഹിറ,
സജിത,റെജീന എന്നിവർക്കാണ് പരിക്കേറ്റത്.പുന്നലയിൽ നിന്ന് വീട്ടിലേക്ക് പോകും വഴി ഓട്ടോ നിയന്ത്രണം വിട്ട് പാതയോരത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റവരെ പുനലൂർ താലൂക്ക്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.