പുത്തൂർ: അസർബെയ്ജാനിൽ വച്ച് നിര്യാതനായി തെക്കുംപുറം പുത്തൻ വീട്ടിൽ പി. ജേക്കബിന്റെയും (റിട്ട. അദ്ധ്യാപകൻ) തടത്തിൽ ഗ്രേസ് ബംഗ്ലാവിൽ ഏലിക്കുട്ടിയുടെയും (റിട്ട. അദ്ധ്യാപിക) മകൻ സെൽവിൻ ജേക്കബ് (54) മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും. ഡിസംബർ 13നായിരുന്ന മരണം. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് പവിത്രേശ്വരം സെന്റ് തേവോദോറോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അനുസെൽവിൻ. മക്കൾ: ടോണി, റോണി.