car
കാർ ഇടിച്ചു കയറി വീട് തകർന്നു, അഞ്ച് പേർക്ക് പരിക്ക്

തെന്മല : നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി വീട് ഭാഗികമായി തകർന്നു. വീട്ടിലുണ്ടായിരുന്നയാളും കാർ യാത്രികരുമായ അഞ്ചുപേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ദേശീയപാത 744 ൽ ഇടപ്പാളയം പള്ളിമുക്കിൽ തിങ്കളാഴ്ച ഉച്ചക്ക് 12 ഓടെയായിരുന്നു അപകടം. പുനലൂർ ഭരണിക്കാവിൽ നിന്ന് തെങ്കാശിക്ക് പോയ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഇടപ്പാളയം പള്ളിമുക്ക് ലിജോ ഭവനിൽ കുഞ്ഞുകുഞ്ഞിന്റെ വീട്ടിലേക്കാണ് കാർ ഇടിച്ചുകയറിയത്. അപകടത്തിനിടെ കട്ട വീണ് കുഞ്ഞുകുഞ്ഞിന് പരിക്കേറ്റു. കാറിലുണ്ടായിരുന്ന പുനലൂർ ഭരണിക്കാവ് സ്വദേശി ഹരീഷിനും കുടുംബാംഗങ്ങളായ മറ്റ് മൂന്നുപേർക്കും നിസാര പരിക്കേറ്റു. വീടിന്റെ മുൻഭാഗം തകർത്ത് മുന്നോട്ട് നീങ്ങിയ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നിന്നു.