തൊടിയൂർ: രണ്ടുവർഷമായി ഗുരുതരമായ വൃക്ക രോഗത്തിന് ചികിത്സിയിൽ കഴിയുന്ന കല്ലേലിഭാഗം വാഴാലി കിഴക്കെ വരമ്പുകാലിൽ മഹേഷ് എന്ന 30കാരനെ രക്ഷിക്കാൻ നാട് കൈകോർക്കുന്നു. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാത്രമാണ് മഹേഷിനെ രക്ഷിക്കാനുള്ള ഏക മാർഗമെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്.മഹേഷിന്റെ സഹോദരൻ വൃക്ക നൽകാൻ തയ്യാറാണ് .എന്നാൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ചെലവുകൾക്ക് 15 ലക്ഷം രൂപ ആവശ്യമാണ്. സുമനസുകളുടെ സഹായം കൊണ്ടാണ് ഇപ്പോൾ മരുന്ന് വാങ്ങുന്നതും മറ്റ് ചെലവുകൾ നിറവേറ്റുന്നതും. 15 ലക്ഷം രൂപ ഈ സാധു കുടുംബത്തിന് സങ്കൽപിക്കാൻ പോലുമാവാത്ത തുകയാണ്.ഈ അവസ്ഥയിലാണ് മഹേഷിനെ സഹായിക്കാൻ നാട്ടുകാർ ചികിത്സാ സഹായ സമിതിക്ക് രൂപം നൽകിയത്.
ഇതിനായി ചേർന്ന യോഗം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കെ.ഫിറോസ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. കെ. പി .സി .സി നിർവാഹകസമിതി അംഗം സി.ആർ. മഹേഷ്, ജില്ലാ പഞ്ചായത്തംഗം അനിൽ എസ്.കല്ലേലിഭാഗം, തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ, ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമല നാസർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാരായ ജെ.ജയകൃഷ്ണപിള്ള ആർ. ശ്രീജിത്ത്, ഉത്തമൻ, ഹലീൽ റഹ്മാൻ നിസാമി, ജനപ്രതിനിധികളായറെജി ഫോട്ടോപാർക്ക്, സുനിതഅശോകൻ, പി.ജി. അനിൽകുമാർ, പി. ഉഷാകുമാരി ദിശാസാംസ്ക്കാരികദേവി പ്രസിഡന്റ് അനിൽകുമാർ, മധു, രവീന്ദ്രനാഥ് കണ്ടോലിൽ, ബീന, അജയൻപിള്ള, ബേബി, സതീശൻ, ടി. മുരളീധരൻ എന്നിവർ സംസാരിച്ചു.
ആർ. രാമചന്ദ്രൻ എം.എൽ.എ, സി.ആർ. മഹേഷ്, കോട്ടയിൽ രാജു, ബിന്ദു രാമചന്ദ്രൻ , അനിൽ എസ്. കല്ലേലിഭാഗം, ചിറ്റുമൂലനാസർ, റെജിഫോട്ടോപാർക്ക്, ജെ. ജയകൃഷ്ണപിള്ള, സുനിത അംശാകൻ, പി.ഉഷാകുമാരി, ആർ.ശ്രീജിത്ത് (സി.പി.എം), ഉത്തമൻ ( ബി.ജെ.പി) (രക്ഷാധികാരികൾ), കെ. ഓമനക്കുട്ടൻ (ചെയർമാൻ), ഫിറോസ് (ജനറൽ കൺവീനർ) എന്നിവർ ഉൾപ്പെട്ട 35 അംഗ ചികിത്സാ സഹായ സമിതിയാണ് രൂപവത്ക്കരിച്ചത്.