അഞ്ചൽ: ഗുരുദേവനെ അടയാളപ്പെടുത്താതെയും യാതൊരു സന്ദേശവും നൽകാതെയുള്ള ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല ലോഗോ വിദഗ്ദ്ധ സമിതിയുടെ അഭിപ്രായം അറിയാതെ നിശ്ചയിച്ചതിലൂടെ ഗുരുനിന്ദ നടത്തിയിരിക്കുകയാണെന്നും അർത്ഥശൂന്യമായ ലോഗോ പിൻവലിക്കണമെന്നും ഡോ. വി.കെ. ജയകുമാർ ശബരിഗിരി പറഞ്ഞു. അഞ്ചൽ ശാന്തികേന്ദ്രത്തിൽ ഗുരുധർമ്മ പ്രചാരണസഭ പുനലൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ജി.ഡി.പി.എസ് മണ്ഡലം സെക്രട്ടറി കെ. നടരാജൻ, കേന്ദ്രസമിതി അംഗം ആർച്ചൽ സോമൻ, ട്രഷറർ ആർ. രവീന്ദ്രൻ, മണ്ഡലം കമ്മിറ്റി അംഗം സുകുമാരൻ എന്നിവർ പങ്കെടുത്തു.