c
കുന്നത്തൂരിൽ കൊവിഡ് വാക്‌സിൻ വിതരണകേന്ദ്രമില്ല

ശാസ്താംകോട്ട. : കുന്നത്തൂർ താലൂക്കിൽ കൊവിഡ് വാക്‌സിന്‍ വിതരണ കേന്ദ്രം അനുവദിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്ത് കൊവിഡ് വാക്സിൻ വിതരണത്തിനായി 133 കേന്ദ്രങ്ങളാണ് അനുവദിച്ചത്. കൊല്ലം ജില്ലയിലെ 9 കേന്ദ്രങ്ങളാണുള്ളത്. രണ്ട് സി.എച്ച്‌.സിയും ഒരു താലൂക്ക് ആശുപത്രിയുമുള്ള കുന്നത്തൂർ താലൂക്കിൽ വാക്സിൻ വിതരണ കേന്ദ്രം അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇവിടെയുള്ളവർ കരുനാഗപ്പള്ളിയിൽ പോയാണ് വാക്‌സിനെടുക്കേണ്ടത്. പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരും കശുഅണ്ടിത്തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന മണ്ഡലത്തിൽ കൊവിഡ് വാക്‌സിന്‍ വിതരണ കേന്ദ്രം അനുവദിക്കാത്ത സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി വൈ. ഷാജഹാൻ അറിയിച്ചു.