കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോ മരവിപ്പിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്ന് ശ്രീനാരായണ എംപ്ലോയീസ് ഫാറം അറിയിച്ചു. കൗൺസിൽ ആവശ്യപ്പെട്ടതുപോലെ വിദഗ്ദ്ധസമിതിയെ സർവകലാശാല നിയോഗിച്ചിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനും കേരള കലാമണ്ഡലത്തിന്റെ വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ, തിരുവനന്തപുരം ഫൈനാർട്സ് കോളേജ് പ്രിൻസിപ്പൽ ഡോ. വി. മനോജ് എന്നിവർ അംഗങ്ങളുമായ സമിതിക്ക് മുന്നിൽ ലോഗോയുടെ പരിമിതികൾ തുറന്നുകാട്ടും. ലോഗോ പിൻവലിച്ച് അന്തിമ ഉത്തരവിറങ്ങുംവരെ ശ്രീ നാരായണാ എംപ്ലോയീസ് ഫാറവും പെൻഷണേഴ്സ് കൗൺസിലും സമരമുഖത്ത് തുടരുമെന്ന് കോ ഒാർഡിനേറ്റർ പി.വി. രജിമോൻ പറഞ്ഞു. ശ്രീനാരായണ ഗുരുദേവനെ പ്രതിനിദ്ധ്വാനം ചെയ്യുന്ന ലോഗോ തിരഞ്ഞെടുക്കണമെന്ന ആവശ്യം പൂർണമായി നടപ്പാക്കണം.
സമരങ്ങളിൽ പങ്കെടുത്ത സംഘടനകൾ, വ്യക്തികൾ, യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ഐക്യദാർഢ്യമറിയിച്ച കലാകാരൻമാർ, സാംസ്കാരിക പ്രവർത്തകർ, എഴുത്തുകാർ, രാഷ്ട്രീയ, സാമുദായിക നേതാക്കൾ, എം.പിമാർ എന്നിവർക്ക് യോഗം അഭിനന്ദനം അറിയിച്ചു.
ശ്രീനാരായണ എംപ്ലോയീസ് ഫാറം കേന്ദ്രസമിതി പ്രസിഡന്റ് എസ്. അജുലാൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കോ ഒാർഡിനേറ്റർ പി.വി. രജിമോൻ, വൈസ് പ്രസിഡന്റുമാരായ ബിജു പുളിക്കലേടത്ത്, കെ.പി. ഗോപാലാകൃഷ്ണൻ, ഷിബു കൊറ്റംപ്പള്ളി, കെ.കെ. അനിതാ മോൾ, ജോയിന്റ് സെക്രട്ടറിമാരായ ദിനു വാലുപറമ്പിൽ, പുനലൂർ ജി. ബൈജു, എ.ജി. ഗോകുൽദാസ്, എം.എം. മജേഷ്, ജിജി ഹരിദാസ്, അനിലാ പ്രദീപ്, ഷിബു ശശി, കമ്മിറ്റി അംഗങ്ങളായ ഡോ. എസ്. വിഷ്ണു, ചേർത്തല പ്രശോഭൻ, ഡോ. സരോജ് കുമാർ, മാവേലിക്കര ശ്രീലത, കൊടുങ്ങലൂർ പ്രേംലാൽ, പാറശാല ബിനുകുമാർ, ഇടുക്കി അനൂപ്, വൈക്കം ജയചന്ദ്രൻ, മൂവാറ്റുപുഴ അരുൺകുമാർ, പുതുക്കാട് രഘു, കടയ്ക്കൽ പി.കെ. സുമേഷ്, തലയോലപ്പറമ്പ് വിനോദ്, കരുനാഗപ്പള്ളി വിനോദ് കുമാർ, വിനു ധർമ്മരാജൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ പങ്കെടുത്തവർക്ക് സെക്രട്ടറി ഡോ. വി. ശ്രീകുമാർ സ്വാഗതവും ജോ. സെക്രട്ടറി സുനിൽ താമരശേരി നന്ദിയും പറഞ്ഞു.