കൊല്ലം: സി.ഐ.ടി.യു ദശദിന സെമിനാറിന് നാളെ തുടക്കമാകും. നാളെ വൈകിട്ട് 4 ന് 'കേന്ദ്രസർക്കാർ പൊതുമേഖലയെ തകർക്കുന്ന നയം' എന്നവിഷയത്തിൽ നടക്കുന്ന സെമിനാർ സി.ഐ.ടി.യു സംസ്ഥാന ജന. സെക്രട്ടറി എളമരം കരീം എം.പി ഉദ്ഘാടനം ചെയ്യും. 20ന് ചാത്തന്നൂരിൽ കയർ മേഖലയെ കുറിച്ചുള്ള സെമിനാർ സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. കശുഅണ്ടി, മത്സ്യം, തോട്ടം, അസംഘടിതം, സ്‌കീം വർക്കേഴ്സ് രംഗം, കരിമണൽ വ്യവസായം, സഹകരണം തുടങ്ങിയ വിഷയങ്ങളിൽ ജില്ലയിലെ വിവിധഭാഗങ്ങളിൽ സെമിനാറുകൾ നടക്കും.