കൊല്ലം: ശ്രീനാരായണ ഓപ്പൺ സർവകലാശാല അധികൃതർക്ക് കുങ്കുമം ചുമക്കുന്ന കഴുതയുടെ അവസ്ഥയാണെന്ന് ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി സതീഷ്.ടി.പത്മനാഭൻ. സർവകലാശാലയിലേക്ക് ഒ.ബി.സി മോർച്ച നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു ആദ്ദേഹം.
ഗുരുദേവന്റെ ചിത്രമില്ലാത്ത ലോഗോ പിൻവലിക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു. കുരീപ്പുഴ ടോൾ പ്ലാസയ്ക്ക് സമീപത്ത് നിന്നാരംഭിച്ച മാർച്ച് സർവകലശാല ആസ്ഥാനത്ത് സമാപിച്ചു. ദൈവദശകം ചൊല്ലി ആരംഭിച്ച ധർണ ഗുരുസ്‌തുതിയോടെയാണ് അവസാനിച്ചത്. ജില്ലാ പ്രസിഡന്റ് ബി.സജൻലാൽ അദ്ധ്യക്ഷനായി. വിലങ്ങറ പ്രകാശ്, കറവൂർ കണ്ണൻ, മധുപാൽ, വസന്തൻ, ശ്രീനാഉദയൻ, പാലോട്ടുകാവ് സത്യൻ, സിന്ധു, സുദേവൻ, ബാലൻ തുടങ്ങിയവർ പങ്കെടുത്തു.