kottathala-photo
മലയാള ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ചിന്നക്കടയിൽ സംഘടിപ്പിച്ച ഭാഷാ - സാംസ്കാരിക പ്രവർത്തക സമ്മേളനം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മലയാള ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഭാഷാ - സാംസ്കാരിക പ്രവർത്തക സമ്മേളനം സംഘടിപ്പിച്ചു. ചിന്നക്കട ബസ് ബേയിൽ നടന്ന പരിപാടി മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അടുതല ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. മടന്തകോട് രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കഥാകൃത്ത് പി. രമണിക്കുട്ടി, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യശോദ, ദിലീപ് കുമാർ, ഷിബുലാൽ തുടങ്ങിയവർ സംസാരിച്ചു.

ശാസ്താംകോട്ട ഭാസ്, ദേവീപ്രസാദ്, നിസാർ മുഹമ്മദ്, സതീഷ് കുമാർ, നൗഷാദ് പത്തനാപുരം, ആശ്രാമം ഓമനക്കുട്ടൻ എന്നിവർ കവിതകളും പാട്ടും അവതരിപ്പിച്ചു. അനിൽകുമാർ, എസ്. സുനിത, യദ്ദു, മുജീബ്, ബിജിൻ ലാൽ എന്നിവർ നേതൃത്വം നൽകി.