കൊല്ലം : നൃത്തനാടക പ്രൊഡ്യൂസർമാരുടെ സംഘടനയായ ഡാൻസ് ഡ്രാമ ചേംബറിന്റെ ആഭിമുഖ്യത്തിൽ കേരള സംഗീത നാടക അക്കാഡമിക്ക് മുന്നിൽ ധർണയും നിവേദന സമർപ്പണവും നടന്നു. സംസ്ഥാന പ്രസിഡന്റ് ഡോ. കെ.ആർ. പ്രസാദ് ഉദ്ഘാടനം ചെയ്തു. അക്കാഡമി പ്രഖ്യാപിക്കുന്ന പുരസ്കാരങ്ങളിൽ നൃത്തനാടക പ്രവർത്തകരെ ഉൾപ്പെടുത്തുക, അക്കാഡമിയുടെ പരിപാടികളിൽ നൃത്തനാടകത്തെ ഉൾപ്പെടുത്തുക, നൃത്തനാടകത്തിന് സംസ്ഥാനതല മത്സരം സംഘടിപ്പിക്കുക, നൃത്തനാടക പ്രവർത്തകർക്ക് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്. വയയ്ക്കൽ മധു, എ.കെ. ആനന്ദ്, ഫ്രെസ്കോ ചന്ദ്രൻ, വക്കം മഹീൻ, ടി.എസ്. ലാൽ, തേക്കട ശ്യാംലാൽ തുടങ്ങിയവർ സംസാരിച്ചു.