കുന്നത്തൂർ : തൊടിയൂർ പാലത്തിനു സമീപം പള്ളിക്കലാറ്റിൽ കക്കൂസ് മാലിന്യം ഒഴുക്കുന്നതിനിടയിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ.നൂറനാട് പാലമേൽ പണയിൽ പാലയുടെ വടക്കതിൽ സന്തോഷ് കുമാർ (38), നൂറനാട് എരുമക്കുഴി ആദി ഭവനത്തിൽ ബിനു (39),നൂറനാട് പണയിൽ മുകളിവിള തയ്യിൽ വീട്ടിൽ അദീപ് (25) എന്നിവരാണ് പിടിയിലായത്.ടാങ്കർ ലോറിയും പിടിച്ചെടുത്തിട്ടുണ്ട്.കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നാല് തവണ ഇവർ പള്ളിക്കലാറ്റിൽ മാലിന്യം തള്ളിയിരുന്നു.തുടർന്ന് ശൂരനാട് പോലീസ് അന്വേഷണം ശക്തമാക്കുകയും രാത്രികാല പട്രോളിങ് ഊർജിതമാക്കുകയും ചെയ്തു.ഇതിനിടയിലാണ് ഇന്നലെ പുലർച്ചെ പ്രതികളെ പിടികൂടിയത്.പോലീസിനെ കണ്ട് കടന്നു കളയാൻ ശ്രമിച്ച ഇവരെ പിൻതുടർന്ന് പിടികൂടുകയായിരുന്നു. ശൂരനാട് സി.ഐ ഫിറോസ്, എസ്.ഐ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.