president
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ച വീടുകളിലെ മത്സ്യ കൃഷിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു നിർവഹിക്കുന്നു

ചാത്തന്നൂർ: ഫിഷറീസ് വകുപ്പിന്റെയും ചാത്തന്നൂർ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സുഭിക്ഷ കേരളം പദ്ധതി പ്രകാരം വീടുകളിലെ മത്സ്യകൃഷി ആരംഭിച്ചു. കളിയാക്കുളം വാർഡിൽ രാജീവിന്റെ വീട്ടിൽ തയ്യാറാക്കിയ കുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് സിന്ധു ഉദയൻ, വാർഡ് മെമ്പർ മീര ഉണ്ണി, ഫിഷറീസ് പ്രൊമോട്ടർ സീനാ ശ്യാം, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.