minister
ചന്ദനത്തോപ്പിലെ കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈനിൽ (കെ.എസ്.ഐ.ഡി) ആരംഭിച്ച ഡിസൈൻ കോഴ്‌സിന്റെ ഉദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഓൺലൈനായി നിർവഹിക്കുന്നു

കൊല്ലം: നൂതന പഠനരീതികൾ തൊഴിലില്ലായ്മ പരിഹരിക്കാൻ സഹായിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ. ചന്ദനത്തോപ്പിലെ കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈനിൽ (കെ.എസ്.ഐ.ഡി) ആരംഭിച്ച ഡിസൈൻ കോഴ്‌സിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. ചന്ദനത്തോപ്പ് ഐ.ടി.ഐ, ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ വികസിപ്പിച്ച് ഡിസൈൻ ഹബ്ബാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
എ.പി.ജെ അബ്ദുൽ കലാം സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്താണ് ഡിസൈൻ കോഴ്‌സ് ആരംഭിച്ചത്. അഡീഷണൽ ചീഫ് സെക്രട്ടറിയും കെ.എ.എസ്.ഇ വൈസ് ചെയർമാനുമായ സത്യജിത്ത് രാജൻ അദ്ധ്യക്ഷനായി. ആസൂത്രണ ബോർഡ് അംഗം ഡോ. രവി രാമൻ മുഖ്യപ്രഭാഷണം നടത്തി. എ.പി.ജെ അബ്ദുൽ കലാം ടെക്‌നോളജിക്കൽ സർവകലാശാലയുടെ പ്രോ വൈസ് ചാൻസലർ ഡോ. എസ്. അയ്യൂബ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ജയകുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു. കെ.എ.എസ്.ഇ എം.ഡി എസ്. ചന്ദ്രശേഖർ സ്വാഗതവും പ്രിൻസിപ്പൽ ഡോ. കെ. മനോജ്കുമാർ നന്ദിയും പറഞ്ഞു.