court

കൊല്ലം: ദേശീയപാതയിൽ ഓച്ചിറയിൽ നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കരുനാഗപ്പള്ളി അയണി തെക്ക് മുറിയിൽ കാണിച്ചേരിൽവീട്ടിൽ (ദ്വാരക) ഷിനു യശോധരന് നഷ്ടപരിഹാരമായി 1.50 കോടി അനുവദിച്ച് കൊല്ലം മോട്ടോർ ആക്സിഡൻറ് ക്ലയിംസ് ട്രിബ്യൂണൽ ജഡ്ജി എസ്. ജയകുമാർ ജോൺ ഉത്തരവായി. 2016 മുതൽ എട്ടു ശതമാനം പലിശ ഉൾപ്പെടെ അനുവദിച്ചാണ് വിധി. 2016 മേയിലായിരുന്നു അപകടം. കൊല്ലം- ആലപ്പുഴ ദേശീയപാതയിലൂടെ മോട്ടോർ സൈക്കിളിൽ വന്ന ഷിനു യശോധരനെ പിന്നിൽ നിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നു. അഭിഭാഷകരായ ഓച്ചിറ എൻ. അനിൽകുമാർ, ഷിബു തങ്കപ്പൻ എന്നിവർ ഹാജരായി.