vilak
വിളക്കുവെട്ടത്ത് നിന്നും എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയ വാറ്റ് ചാരായം.

പുനലൂർ: കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന രണ്ട് ലിറ്റർ വാറ്റ് ചാരായവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.വിളക്ക് വെട്ടം കാവ്യാവിലാസത്തിൽ ഉണ്ണിയെന്ന യുവാവിനെയാണ് പിടികൂടിയത്. പുനലൂരിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.നസീമുദ്ദീന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രിവന്റീവ് ഓഫീസർ കെ.പി.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് കന്നാസിലും കുപ്പിയിലുമായി സൂക്ഷിച്ചിരുന്ന വ്യാജ ചാരായവുമായി യുവാവിനെ പിടി കൂടിയത്.