കടയ്ക്കൽ: ഗുരുദേവന്റെ പേരിൽ വിവാദം ഉണ്ടാക്കി സ്ഥിരമായി ആനന്ദം കണ്ടെത്തുന്നവരാണ് അധികാരത്തിലിരിക്കുന്നതെന്ന് എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയൻ കൗൺസിൽ കുറ്റപ്പെടുത്തി. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോയിൽ ഗുരുദേവ സാന്നിദ്ധ്യം ഇല്ലാത്തതിൽ പ്രതിഷേധം ഉയർന്നിട്ടും പിൻവലിക്കാത്തത് ശ്രീനാരായണ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും യോഗം അഭിപ്രായപ്പെട്ടു. യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്രബോസ് അദ്ധ്യക്ഷനായി. യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.കെ. ശശാങ്കൻ, കെ. പ്രേംരാജ്, പങ്ങൾകാട് ശശി, ജി. നളിനാക്ഷൻ, പി.കെ. സുമേഷ്, കെ.എം. മാധുരി, രാഘുനാഥൻ, സഹരാജൻ, വിജയൻ, അമ്പിളി ദാസൻ, രാഹുൽ രാജ് എന്നിവർ സംസാരിച്ചു.