track

 അറുപത് പേർക്ക് പുതുതായി പരിശീലനം

കൊല്ലം: ജില്ലയിലെ ആദ്യ സിവിലിയൻ ദുരന്തനിവാരണ സേനയായ ട്രാക്കിന്റെ പ്രവർത്തനം വിപുലീകരിക്കാൻ കൊട്ടാരക്കരയിൽ അറുപത് പേർക്ക് പരിശീലനം നൽകി. കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര, ചടയമംഗലം, പത്തനാപുരം, പുനലൂർ, കുന്നത്തൂർ മേഖലകളിൽ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ഡി. മഹേഷിന്റെ നേതൃത്വത്തിൽ ദുരന്തനിവാരണസേന, വോളണ്ടിയേഴ്‌സ് ടീം എന്നിവ രൂപീകരിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പരിശീലനം നൽകിയത്.

കൊട്ടാരക്കരയിൽ നടന്ന പരിശീലനം റിട്ട. ആർ.ടി.ഒയും ട്രാക്ക് ചീഫ് അഡ്വൈസറുമായ ആർ. തുളസിധരൻപിള്ള ഉദ്ഘാടനം ചെയ്തു. ട്രാക്ക് പ്രസിഡന്റ്‌ റിട്ട. ആർ.ടി.ഒ പി.എ. സത്യൻ അദ്ധ്യക്ഷനായി. ട്രാക്ക് സെക്രട്ടറി ജോർജ്.എഫ്. സേവ്യർ വലിയവീട്, ജോ. സെക്രട്ടറി സാബു ഓലയിൽ, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സന്തോഷ്‌, ബിനു ജോർജ്, ഷിബു പാപ്പച്ചൻ എന്നിവർ സംസാരിച്ചു. ട്രാക്ക് വൈസ് പ്രസിഡന്റും ഹോളിക്രോസ് ഹോസ്പിറ്റൽ എമർജൻസി വിഭാഗം മേധാവിയുമായ ഡോ. ആതുരദാസ്, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആർ. ശരത്ത് ചന്ദ്രൻ, ട്രാക്ക് ട്രഷറർ ബിനുമോൻ, നഴ്സ് മുകേഷ് എന്നിവർ പരിശീലനങ്ങൾക്ക് നേതൃത്വം നൽകി.

കൊല്ലം താലൂക്കിലുള്ളവർക്ക് 17ന് കൊച്ചുപിലാംമൂട് റെഡ്ക്രോസ് ഹാളിലും കരുനാഗപ്പള്ളിയിലുള്ളവർക്ക് 24 ന് ഉച്ചയ്ക്ക് 2നും പരിശീലനം നൽകും.