ശങ്കരമംഗലം: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ചവറ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശങ്കരമംഗലം പബ്ലിക് ഓഫീസിന് മുന്നിൽ ധർണ നടത്തി. സൗജന്യ ചികിത്സാ പദ്ധതി നടപ്പിലാക്കുക, കുടിശികയായ നാല് ഗഡു ക്ഷാമബത്ത ഉടൻ വിതരണം ചെയ്യുക, പെൻഷൻ പരിഷ്കരണം ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി ഉദ്ഘാടനം ചെയ്തു. അസോ. മണ്ഡലം പ്രസിഡന്റ് വാരൃത്ത് മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജി. ജ്യോതിപ്രകാശ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.ആർ. നാരായണപിള്ള തുടങ്ങിയവർ സംസാരിച്ചു.