തഴവ: മഹിളാ പ്രധാൻ ഏജന്റുമാരുടെ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ട ഏജന്റുമാരെ അനുമോദിച്ചു. തൊടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ, ക്ലാപ്പന പഞ്ചായത്ത് പ്രസിഡന്റ് മിനി, മുതുകുളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ എന്നിവരെയാണ് അനുമോദിച്ചത്. ഇതോടനുബന്ധിച്ച് നടന്ന യോഗം ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുരേഷ് താനുവേലി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ. അജയകുമാർ, ജി.ഇ.ഒ ജയലക്ഷ്മി, രാജി തുടങ്ങിയവർ സംസാരിച്ചു.