pho
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ പുനലൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഡി.സി.സി ട്രഷറർ നെൽസൺ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) പുനലൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂർ താലൂക്ക് ഓഫീസിന് മൂന്നിൽ ധർണ നടത്തി. പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, ക്ഷാമബത്ത കുടിശിക അനുവദിക്കുക, സൗജന്യ ചികിത്സാ പദ്ധതി നടപ്പിലാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

ഡി.സി.സി ട്രഷറർ നെൽസൺ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. എം. മീരാസാഹിബ് അദ്ധ്യക്ഷത വഹിച്ചു. ജയ്ശിവ, രാമകൃഷ്ണപിള്ള, കെ. രഘുനാഥൻ, എ. സഹദേവൻ, ശിവരാമൻ, ഫ്രാൻസി സുദർശനൻ, സലീംരാജ്, വാമദേവൻ, റോണി വർഗീസ്, ബിന്ദു കോട്ടാത്തല തുടങ്ങിയവർ സംസാരിച്ചു.