home-2
കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ വീടിന്റെ മേൽക്കൂര തകർന്ന നിലയിൽ

ഇരവിപുരം: ഇന്നലെ രാവിലെ പെയ്ത ശക്തമായ മഴയിൽ ഓടുമേഞ്ഞ വീടിന്റെ മേൽക്കൂര തകർന്നുവീണു. ശബ്ദം കേട്ട് വീട്ടുകാർ കുട്ടികളുമായി പുറത്തേക്ക് ഓടിയതിനാലാണ് വൻദുരന്തം ഒഴിവായത്. വാളത്തുംഗൽ വയനക്കുളം തൈക്കാവിനടുത്ത് ഹൈദരലി നഗർ 106 പെരുമന തൊടിയിൽ ബീമയുടെ വീടാണ് തകർന്നത്. രാവിലെ എട്ടരയ്ക്കാണ് സംഭവം. വർഷങ്ങളായി അസുഖബാധിതനായി വീട്ടിനുള്ളിൽത്തന്നെ കഴിയുന്ന അബ്ദുൽ ലത്തീഫിനെ ഭാര്യ ബീമയും മക്കളും ചേർന്ന് വീടിന് പുറത്തെത്തിച്ചപ്പോഴേയ്ക്കും വീട് തകർന്നു വീണിരുന്നു. അടുക്കളയിലുണ്ടായിരുന്ന വീട്ടുപകരണങ്ങളും മുൻവശത്തെ ഹാളിലുണ്ടായിരുന്ന ഫർണിച്ചറുകളും നശിച്ചു. വിവരമറിഞ്ഞ് ഇരവിപുരം വില്ലേജ് ഓഫീസിൽ നിന്ന് റവന്യൂ അധികൃതരും കോർപ്പറേഷൻ കൗൺസിലറും സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.