കൊല്ലം: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആർ.വൈ.എഫ് ചവറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൈക്കിൾ റാലി ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്തു. ശങ്കരമംഗലം ജംഗ്ഷനിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ കാട്ടൂർ കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. വിഷ്ണുമോഹൻ, ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് സി.പി. സുധീഷ്‌കുമാർ, ജില്ലാ പ്രസിഡന്റ് എസ്. ലാലു, ആർ.എസ്.പി ചവറ മണ്ഡലം സെക്രട്ടറി ജസ്റ്റിൻ ജോൺ, തുളസീധരൻപിള്ള, ഹാഷിം, എസ്. ഷാനവാസ്, ആർ. ശ്രീകുമാർ, ആർ. വൈശാഖ്, നിഥിൻരാജ്, മനോജ് പന്തവിള തുടങ്ങിയവർ സംസാരിച്ചു.
കാവനാട് നടന്ന സമാപന യോഗം ആർ.വൈ.എഫ് ജില്ലാ സെക്രട്ടറി യു. ഉല്ലാസ്‌കുമാർ ഉദ്ഘാടനം ചെയ്തു. ദിനു ദേവദാസ്, ഉല്ലാസ് ശക്തികുളങ്ങര, സാബു നീണ്ടകര, നവീൻ തുടങ്ങിയവർ സംസാരിച്ചു. ശൈലേഷ്, ഷെമീൽ വടക്കുംതല, അശ്വിൻ, ബൈജു പനന്തോടിൽ, വിഷ്ണു പന്മന, ജിജോ എന്നിവർ സൈക്കിൾ റാലിക്ക് നേതൃത്വം നൽകി.