കുന്നത്തൂർ: ഭരണിക്കാവ് എം.ടി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിംഗ് പാർട്ണറും പൊതുപ്രവർത്തകനുമായിരുന്ന ശ്രീദാസ് ജി. പണിക്കരുടെ നിര്യാണത്തിൽ ഇഞ്ചക്കാട് യുവജന കലാവേദി അനുശോചിച്ചു. കക്കാക്കുന്നിൽ നടന്ന അനുശോചന യോഗം എം.എം. ബഷീർ ഉദ്ഘാടനം ചെയ്തു. വി.കെ. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി ജിതിൻ ദേവ്, കവി ഇഞ്ചക്കാട് ബാലചന്ദ്രൻ, പരിസ്ഥിതി പ്രവർത്തകൻ എൽ. സുഗതൻ ശൂരനാട്, എസ്.ടി.യു ജില്ലാ പ്രസിഡന്റ് ഉസ്മാൻ കുഞ്ഞ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ദർശനൻ, അജി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൊമ്പിപ്പിള്ളിൽ സന്തോഷ്, എൻ.എസ്.എസ് ഇഞ്ചക്കാട് കരയോഗം പ്രസിഡന്റ് പത്മകുമാർ, എസ്.എൻ.ഡി.പി യോഗം 360-ാം നമ്പർ ഇഞ്ചക്കാട് ശാഖാ സെക്രട്ടറി ബാലചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.