kunnathoor
ഭരണിക്കാവ് കോൺഗ്രസ് ഭവനിൽ ചേർന്ന ശാസ്താംകോട്ട ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം എ.ഐ.സി.സി സെക്രട്ടറി പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ: പ്രതിസന്ധികൾ തരണംചെയ്ത് യു.ഡി.എഫ് കേരളത്തിൽ അധികാരത്തിൽ തിരിച്ചെത്തുമെന്ന് എ.ഐ.സി.സി സെക്രട്ടറി പി. വിശ്വനാഥൻ പറഞ്ഞു. ശാസ്താംകോട്ട ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം ഭരണിക്കാവ് കോൺഗ്രസ് ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പിണറായി ഭരണം കള്ളക്കടത്തുകാർക്ക് വേണ്ടിയുള്ളതാണ്. പിൻവാതിൽ നിയമനത്തിലൂടെ തൊഴിൽരഹിതരായ യുവജനങ്ങളെ സർക്കാർ വഞ്ചിക്കുകയാണന്നും ഇതിനെതിരായ വിധിയെഴുത്ത് നിയമസഭാ തിരെഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും പി. വിശ്വനാഥൻ പറഞ്ഞു.

ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, യു.ഡി.എഫ് ചെയർമാർ കെ.സി. രാജൻ,​ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, പി. രാജേന്ദ്രപ്രസാദ്, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, കെ.പി.സി.സി അംഗങ്ങളായ എം.വി. ശശികുമാരൻ നായർ, കെ. കൃഷ്ണൻകുട്ടി നായർ, കാരുവള്ളിൽ ശശി, കല്ലട വിജയൻ, വൈ. ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടെ പി.എം. സെയ്ദിനെ ചടങ്ങിൽ ആദരിച്ചു.