കൊല്ലം: ചലച്ചിത്ര അക്കാഡമിയിൽ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ സാംസ്കാരിക വകുപ്പ് മന്ത്രിക്ക് കത്തയച്ച അക്കാഡമി ചെയർമാൻ കമൽ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും കമലിന്റെ കോലം കത്തിക്കലും നടത്തി. ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി അജിത്ത് ചോഴത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ ജമുൻ ജഹാംഗീർ, ധനീഷ് പെരുമ്പുഴ, സെക്രട്ടറിമാരായ ഗോകുൽ കരുവ, അനീഷ് ജലാൽ, ചിപ്പി എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ നിഖിൽ, അഭിലാഷ് , അഭിനസ്, രഞ്ജിത്ത്, ഗോപകുമാർ, കൊല്ലം മണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം, ജില്ലാ മീഡിയ സെൽ കൺവീനർ ദിനേശ് പ്രദീപ്, ഐ.ടി സെൽ കൺവീനർ അർജുൻ മോഹൻ, ഇരവിപുരം കൺവീനർ സന്ദീപ്, കുണ്ടറ മണ്ഡലം ജനറൽ സെക്രട്ടറി ശരത് എന്നിവർ പങ്കെടുത്തു.