accident
കൊട്ടാരക്കര ലോവർ കരിക്കത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടം

കൊട്ടാരക്കര: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ യുവാവിനും യുവതിക്കും പരിക്കേറ്റു. പരവൂർ കനാൽ പുറമ്പോക്ക് റജി ഭവനിൽ ജിലോ (26) ചാലിയക്കര അനുഭവനിൽ ആശ (23) എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ സാരമായി പരിക്കേറ്റ ഇരുവരെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി ഏഴരയോടെ പുലമൺ ലോവർ കരിക്കത്തിന് സമീപമായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കരയിലേയ്ക്ക് വരികയായിരുന്ന റിറ്റ്സ് കാറും കൊട്ടാരക്കരയിൽ നിന്ന് കരിക്കം ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. കൊട്ടാരക്കര പൊലീസ് കേസെടുത്തു.