കൊല്ലം: നീരാവിൽ എസ്.എൻ.ഡി.പി യോഗം ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വാളണ്ടിയർമാർ സമാഹരിച്ച 1000 കോട്ടൺ മാസ്കുകൾ ഉൾപ്പെട്ട മാസ്ക് ബാങ്ക് സ്കൂൾ പ്രിൻസിപ്പൽ ആർ. സിബില, ഹെഡ്മാസ്റ്റർ എസ്.കെ. മിനി എന്നിവർക്ക് കൈമാറി. നീണ്ട ഇടവേളയ്ക്ക് ശേഷം 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ജനുവരി ഒന്നുമുതലാണ് അദ്ധ്യയനം ആരംഭിച്ചത്. സ്കൂളിലെത്തുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും മാസ്കുകൾ നൽകുക എന്ന ലക്ഷ്യത്തോടെ നാഷണൽ സർവീസ് സ്കീം സെല്ലാണ് മാസ്ക് ബാങ്ക് പദ്ധതി ആവിഷ്കരിച്ചത്. സ്കൂളിൽ നടന്ന ചടങ്ങിൽ അദ്ധ്യാപകരായ രാജാബിനു, സജിനി സോമൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷാജു ആലപ്പുഴ തുടങ്ങിയവർ പങ്കെടുത്തു.