photo
നാരായൺ ജി ദൃശ്യമാധ്യമ പുരസ്ക്കാരം ലഭിച്ച ചലചിത്ര പ്രവർത്തകൻ അനിൽ അമ്പാടിക്ക് സുഹൃത് വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ കേരള സർക്കാർ ലൈവ് സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡ് മാനേജിംഗ് ഡയറക്ടർ ഡോ. ജോസ് ജയിംസ് ഉപഹാരം സമർപ്പിക്കുന്നു.

അഞ്ചൽ:നാരയൺ ജി ദൃശ്യമാദ്ധ്യമ പുരസ്കാരം ലഭിച്ച ചലച്ചിത്ര പ്രവർത്തകൻ അഞ്ചൽ സ്വദേശിയായ അനിൽ അമ്പാടിയെ സുഹൃത് വേദിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. അഞ്ചൽ വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ അനീഷ് കെ. അയിലറ അദ്ധ്യക്ഷത വഹിച്ചു. കേരള സർക്കാർ ലൈവ് സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡ് മാനേജിംഗ് ഡയറക്ടർ ഡോ. ജോസ് ജയിംസ് ഉപഹാരം സമർപ്പിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ, ഡോ. കെ. രഘുനാഥൻ, ഗുരുദേവ സ്റ്റഡി സർക്കിൾ സെക്രട്ടറി ആയൂർ ഗോപിനാഥ്, ഓൾകേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ ആശോകൻ കുരുവിക്കോണം, സായിറാം ബാങ്കേഴ്സ് മാനേജിംഗ് ഡയറക്ടർ എ.എസ്. അജിത് ലാൽ, ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി അനീഷ് അഞ്ചൽ, മാദ്ധ്യമ പ്രവർത്തകൻ ബി. മോഹൻ കുമാർ തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി.