കൊല്ലം: അന്യസംസ്ഥാന ലോട്ടറിയുടെ വരവ് തടയണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരളാ ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസിന്റെ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ ജില്ലാ ലോട്ടറി ഓഫീസിന് മുന്നിൽ നടത്തിയ കൂട്ടധർണ കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. ബേബിസൺ ഉദ്ഘാടനം ചെയ്തു. ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഒ.ബി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി, ജില്ലാ വൈസ് പ്രസിഡന്റ് കോതേത്ത് ഭാസുരൻ, ജില്ലാ ജനറൽ സെക്രട്ടറി ചവറ ഹരീഷ്, പള്ളിമുക്ക് താജുദ്ദീൻ, വിളയത്ത് രാധാകൃഷ്ണൻ, ബി. ശങ്കരനാരായണപിള്ള, എസ്. സലാഹുദ്ദീൻ, ആദിനാട് പി.എസ്. രാജു, ജലജകുമാരി, കെ.ജി. വാസുദേവൻ നായർ, ചൂളൂർ റഹിം, മുനീർ ബാനു, റീന സജി, ആനന്ദൻപിള്ള തുടങ്ങിയവർ സംസാരിച്ചു.