കൊല്ലം: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക സമരത്തിന് അനുഭാവധർണ നടത്തി. ജില്ലാ പ്രസിഡന്റ് പി. ചന്ദ്രശേഖരപിള്ള അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ. ഷൺമുഖദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ. രാജേന്ദ്രൻ, ജില്ലാ ട്രഷറർ കെ. സമ്പത്ത് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ജി. ചെല്ലപ്പൻ ആചാരി, ബ്ലോക്ക് സെക്രട്ടറി എൻ.പി. ജവഹർ എന്നിവർ സംസാരിച്ചു.