photo
സംരംഭകത്വ ക്ലബ്ബ് എസ്.ബി.ഐ ചീഫ് മാനേജർ പി.ബാബു ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ സംരംഭകത്വ വികസന ക്ലബിന്റെ പ്രവർത്തനത്തിന് തുടക്കമായി . ക്ലബ് കൺവീനർ ശിവ അദ്ധ്യക്ഷനായി. "സംരംഭകർക്കുള്ള സാമ്പത്തിക സഹായം ബാങ്കുകളിലൂടെ" എന്ന വിഷയം അവതരിപ്പിച്ച് എസ്.ബി.ഐ കരുനാഗപ്പള്ളി ചീഫ് മാനേജർ പി .ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. "കലാലയങ്ങളിലെ സംരംഭകത്വ ക്ലബ് ഉദ്ദേശ്യം ലക്ഷ്യം"എന്ന വിഷയം ഉപ ജില്ലാ വ്യവസായ ഓഫീസർ ഗ്ലാഡ്‌വിൻ അവതരിപ്പിച്ചു. ചങ്ങൻകുളങ്ങരയിൽ ഫ്ലവർ മിൽ ഉടമ ഗുരുദാസ് തന്റെ സംരഭകത്വ അനുഭവം കുട്ടികളുമായി പങ്കുവെച്ചു. സംരംഭകർക്കുള്ള വ്യത്യസ്തങ്ങളായ സർക്കാർ പദ്ധതികളെ കുറിച്ച് താലൂക്ക് വ്യവസായ ഓഫീസർ പി എൻ ലത, നിസാർ , മുഹമ്മദ് ലിഹിസിൻഖാൻ, വൈഷ്ണവ് എന്നിവർ സംസാരിച്ചു.