ചാത്തന്നൂർ: ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിന്റെയും അനുബന്ധ പ്രദേശങ്ങളുടെയും സമഗ്രവികസനത്തിന് കേരളകൗമുദി വാർത്ത മാർഗനിർദ്ദേശമാകും. 'ചാത്തന്നൂരിൽ വേണ്ടതെല്ലാം ഉണ്ട്, പക്ഷേ..' എന്ന തലക്കെട്ടിൽ 2016 ആഗസ്റ്റ് 31ന് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയിലെ നിർദ്ദേശങ്ങൾ അതേപടി പഞ്ചായത്തിലെ അടിസ്ഥാന വികസനത്തിനായി സ്വീകരിക്കുകയാണ് ഭരണകർത്താക്കൾ.
വാർത്ത പ്രസിദ്ധീകരിച്ച സമയം സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും പൊതുപ്രവർത്തകനുമായിരുന്ന ടി. ദിജു അന്നുതന്നെ കേരളകൗമുദിയുടെ നിർദ്ദേശങ്ങൾ മനസിൽ സൂക്ഷിച്ചിരുന്നു. കന്നിയങ്കത്തിലൂടെ പഞ്ചായത്ത് പ്രഡിഡന്റാകാൻ അവസരം ലഭിച്ചതോടെ ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ തീരുമാനമെടുക്കുകയായിരുന്നു.
നടപ്പിലാക്കുന്നവയിൽ ചിലത്; വാക്കുനൽകി പ്രസിഡന്റ്
01. ഊറാംവിള സ്വകാര്യ ബസ് സ്റ്റാൻഡ് പ്രവർത്തനം കാര്യക്ഷമമാക്കും
02. കൊല്ലം - കൊട്ടിയം സ്വകാര്യ ബസ് സർവീസുകൾ ചാത്തന്നൂർ വരെ നീട്ടും
03. കുളങ്ങൾ വൃത്തിയാക്കി അക്വാപോണിക്‌സ് കൃഷിരീതി അവലംബിക്കും
04. കൃഷിഭവനെ മികവിന്റെ കേന്ദ്രമാക്കി മാറ്റും
05. ആനാംചാലിൽ ഇത്തിക്കരയാറിന് കുറുകെ നടപ്പാലം നിർമ്മിക്കും