തെന്മല : അച്ചൻകോവിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെത്തിയ വയോധികന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. കൊല്ലം സ്വദേശി വെങ്കിടാചല (68)ത്തി നാണ് പരിക്കേറ്റത്. ബുനാഴ്ച രാത്രിയിലായിരുന്നു സംഭവം. മകരം ഒന്നിന് എല്ലാവർഷവും ഈ ക്ഷേത്രത്തിൽ വെങ്കിടാചലത്തിെൻറ നേതൃത്വത്തിൽ അന്നാദാനം നടത്താറുണ്ട്. ഇതിനായി എത്തിയ ഇദ്ദേഹം രാത്രിയിൽ റോഡിലൂടെ ക്ഷേത്രത്തിലെ ഊട്ടുപുരയിലേക്ക് പോകുമ്പോഴായിരുന്നു ഒറ്റയാൻ ആക്രമിച്ചത്. ഇടതുകാലിൽ പന്നി കുത്തിയതിനാൽ മാരകമായ മുറിവേറ്റു. പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തിെന്റെ കാലിൽ ഏഴ് തുന്നൽ വേണ്ടിവന്നു.
രാത്രി കാലങ്ങളിൽ അച്ചൻകോവിൽ ജംഗ്ഷനിൽ പോലും ഇറങ്ങാൻ കഴിയാത്ത നിലയിൽ പന്നിയടക്കം കാട്ടുമൃഗങ്ങളുടെ ആക്രമണം ഉണ്ടാകുന്നതായി നാട്ടുകാർ പറയുന്നു.